കുന്ദമംഗലം:
കോവിഡ് 19-ലോക്ക് ഡൗൺ കാരണം അടച്ചിട്ട , ജില്ലയിലെ ഫൂട്ട് വെയർ സ്ഥാപനങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ ആശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നാവിശ്യപ്പെട്ട് കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ കോഴിക്കോട്ജില്ലയിലെ മുഴുവൻ എം എൽ എ മാർക്കും നിവേദനം നൽകാൻ തീരുമാനിച്ചു, ഇത് സംബന്ധിച്ച് കൊടുവള്ളി എം എൽ എ കാരാട്ട് റസാഖിന് ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ മുഹമ്മദലി താമരശ്ശേരി , നഹിം ബാലുശ്ശേരി, മുസ്തഫ കൊടുവള്ളി , സാജിദ് താമരശ്ശേരി , മുഹമ്മദ് ഓമശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ നിവേദനം കൈമാറി