കുന്ദമംഗലം: പെട്രോളിൻ്റേയും ഡീസലിൻ്റെയും വില ദിവസം തോറും വർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് കുന്ദമംഗലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സൗജന്യമായി പെട്രോൾ വിതരണം നടത്തി പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തത് പ്രസിഡണ്ട് ലാലു മോൻ ചെരിഞ്ചാൽ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി എം. ധനീഷ് ലാൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് സുജിത്ത് ഒളവണ്ണ, കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ടി.കെ.ഹിതേഷ് കുമാർ, ജന.സെക്രട്ടറി എ.ഹരിദാസൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ ഹർഷൽ പറമ്പിൽ , ഫഹദ് പാഴൂർ, സി.സി. ഷിജിൽ മണിലാൽ കാരന്തൂർ പ്രസംഗിച്ചു.