കുന്ദമംഗലം, കൊറോണ മഹാമാരി നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ അനുകൂല സാഹചര്യം ഉണ്ടാകുന്നത് വരെ കുന്ദമംഗലം മേഖലയിലെ പള്ളികൾ തുറക്കേണ്ടതില്ലെന്ന് മഹല്ല് കോഡിനേഷൻ കമ്മറ്റി തീരുമാനിച്ചു, മിക്ക പള്ളികളും ദേശീയ പാതക്കരികിലായതിനാൽ പല ഭാഗങ്ങളിൽ നിന്നും കൂടുതൽ പേർ പള്ളിയിൽ എത്താൻ സാധ്യതയുള്ളതിനാൽ രോഗ വ്യാപനത്തിന് സാധ്യത ഏറെയാണ് ഇതേ തുടർന്നാണ് മേഖല പരിധിയിലെ 15 മഹല്ല് കമ്മറ്റികൾ ജൂൺ 30 വരെ പള്ളി അടച്ചിടാൻ തിരുമാനമെടുത്തത്. കാരന്തൂർ മഹല്ല് പ്രസിഡൻ്റ്എൻ ബീരാൻ ഹാജി ഉദ്ഘാടനം ചെയ്തു, സൈനുദ്ധീൻ നിസാമി അധ്യക്ഷത വഹിച്ചു എം കെ സഫീർ, എ അലവി, സി അബ്ദുൽ ഗഫൂർ, തടത്തിൽ മുഹമ്മദ് മാസ്റ്റർ പങ്കെടുത്തു