കുന്ദമംഗലം:ചെത്തുകടവിലെ 200വർഷം പഴക്കമുള്ള ആൽമരം ഇന്നലെ രാത്രി 8.30 നു റോഡിനു കുറുകെ കട പൊഴുകിവീണു. മുന്നില കാർ വർക്ക് ഷോപ്പിലേക്കാണ് വീണത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസു ദേവനും മെമ്പർ സംജിത്തും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നു വരികയാണ് രാത്രി ഒരു മണി വരെ ഗതാഗതം പുനസ്ഥാപിക്കാൻ കനത്ത മഴ കാരണം സാധിച്ചിട്ടില്ല ഫയർ ഫോഴ്സ് മുക്കം, നരിക്കുനി, വെള്ളിമാട്ട്കുന്ന് യൂനിറ്റ്, പോലീസ്, കെ.എസ്.ഇ.ബി, റവന്യു ഡിപ്പാർട്മെന്റ് സ്ഥലത്ത് വൈകിയും രാത്രിയിൽ മുറിച് മാറ്റാൻ ശ്രമം നടത്തി പ്രയാസം നേരിട്ടതിനാൽ ഇന്ന് രാവിലെ വീണ്ടും പുനരാരംഭിക്കും പ്രദേശ കമാനം വൈദ്യുതി വിചേദിച്ചു