കുന്ദമംഗലം : കാരന്തുർ പാറ്റേൺ ഗ്രൗണ്ടിന്റെ മുൻപിലുള്ള കുഴിമേൽത്താഴം കോയക്കുട്ടിയുടെ ഭാര്യ ആസിയ (52) ഷോക്കറ്റ് മരിച്ചു. ഇന്ന് കാലത്ത് വീടിനകത്ത് നിന്നുമാണ് ഷോക്കേറ്റത്.
രാവിലെ 8.45 നു വീട്ടിലെ വെള്ളത്തിന്റെ മോട്ടോർ സ്വിച്ച് ഓണാക്കുന്നതിനിടയിലാണ് മരണം
മക്കൾ : നിജിൽ,ജസീൽ ഞാറാഴ്ച വൈകുന്നേരം ചേരിഞ്ചാലിലെ പല വീടുകളിലും ചുമരുകളിലും മറ്റുമായി വൈദ്യുതി ഷോക്ക് അനുഭവപെട്ടതായി വീട്ടുകാർ മാക്കൂട്ടം ന്യൂസിനോട് പറഞ്ഞു ചേരിഞ്ചാലിലെ ഒരു വീട്ടിൽ ഇലക്ട്രിസിറ്റി അധികൃതർ എത്തിപരിശോധന നടത്തിയപ്പോൾ വൈദ്യുതി ലൈനിലെ ന്യൂട്ടറും ഫെയ്സും ഒന്നായതായത് മൂലമാണെന്ന് പറഞ്ഞതായും വീട്ടുകാർ പറഞ്ഞു വൈദ്യുതി ഷോക്കേറ്റ്മരിച്ച ആസ്യയുടെ മൃദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി