കുന്ദമംഗലം:കൊറോണ മഹാ മാരിയിൽ പ്രവാസ ലോകത്ത് മുൻനിരയിൽ നിന്ന് നിസ്വാർത്ഥ സേവനം കാഴ്ചവെച്ച കുന്ദമംഗലം പഞ്ചായത്തിലെ കെ.എം സി സി പ്രവർത്തകർക്ക് കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മറ്റി ഇ അഹമ്മദ് സാഹിബിന്റെ സ്മരണാർത്ഥം പുരസ്കാരം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു . പ്രസിഡണ്ട് സിദ്ധീഖ് തെക്കയിൽ അധ്യക്ഷത വഹിച്ചു ജന: സിക്രട്ടറി ഷമീൽ കെ.കെ, ട്രഷറർ റിഷാദ് കെ.കെ, വൈസ് പ്രസിഡണ്ടുമാരായ അൽത്താഫ് അഹമ്മദ്, റസാക്ക് പതിമംഗലം, ഷറഫുദ്ധീൻ എരഞ്ഞോളി, സിക്രട്ടറിമാരായ സനൂഫ് റഹ്മാൻ, മിറാഷ് മുറിയനാൽ , താജുദ്ധീൻ എ.കെ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.