കുന്ദമംഗലം: യാതൊരു മുന്നറിയിപ്പുമില്ലാതേ കടന്നു വന്ന മഹാമാരി കോവിഡ് 19 കാലം വഴി താരയിലൂടെ കടന്നു വന്നപ്പം നിത്യാന ജോലിക്ക് പോയി കുടുംബം പോറ്റി വന്ന കുടുംബനാഥൻമാർ ജോലിക്ക് പോകാതേ വീട്ടിലിരിക്കേണ്ട അവസ്ഥ വരികയും ഭാര്യയും കുട്ടികളെയും മാതാപിതാക്കളെയും എങ്ങനേ പോറ്റും എന്ന് ചിന്തിച്ചിരിക്കുമ്പോൾ ഒരു ദൈവ ദൂത് പോലെ അവരുടെ മനസ്സ് മനസ്സിലാക്കി കടന്നു വരികയും അവർക്കാവശ്യമായ ഭക്ഷ്യധാന്യ പച്ചക്കറി മരുന്ന് കിഡ്സ് ‘ തുടങ്ങിഎട്ട് റൗണ്ട്കിറ്റുകൾ എത്തിച്ച് നൽകി നാട്ടുകാരുടെയും കുന്ദമംഗലത്തെ വിവിധ വാർഡുകളിലെയും കണ്ണിലുണ്ണിയായി മാറിയ ചേരിഞ്ചാൽ അസീസ് ക്കയെയും അഡ്വ: ഷെമീർ കുന്ദമംഗലത്തെയും പതിനെട്ടാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റിസ് സ്നേഹാദരവ് നൽകി ആദരിച്ചു.ഇരുവരെയും പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട് ഒ.ഉസ്സയിൻ സാഹിബ് ഹൈsക് ഗ്രീൻ ഷാൾ അണിയീച്ച് ആരരിച്ചു. പഞ്ചായത്ത് ലീഗ് സിക്രട്ടറി കണിയാറക്കൽ മൊയ്തീൻകോയയും ടൗൺ കമ്മറ്റി പ്രസിഡണ്ട് ബഷീർ മാസ്റ്ററും ചേർന്ന് ഇരുവർക്കും ഇന്ത്യൻ റിപ്പബ്ലിക് മെമൻ്റോനൽകി വാർഡ് മുസ്ലീം ലീഗ് പ്രസിഡണ്ട് ഹബീബ് കാരന്തൂർ ,സിക്രട്ടറി സലീം പുതുക്കടി, റഷീദ് വി.കെ, സി.മുഹമ്മദ്, വി.എം നാസർ, വി.സി. ബീരാൻ ഹാജി, സിദ്ധീഖ് തെക്കയിൽ സന്നിഹിതരായി നിങ്ങൾ നൽകിയ ഈ സ്നേഹവിരുന്ന് ഒരിക്കലും മറക്കില്ലെന്നും ഇനിയും കൂടുതൽ ആളുകൾക്ക് സഹായമെത്തിക്കാനുള്ള പ്രയാണം തുടരുമെന്നും ഇരുവരും മറുവടി പ്രസംഗത്തിൽ പറഞ്ഞു