പന്തീർപാടം :ശാഖ മുസ്ലിം യൂത്ത് ലീഗ് അറബി ഭാഷാ സമരരണാങ്കണത്തിൽ ജീവൻ നഷ്ടപെട്ട ധീരയോദ്ധാക്കളായ മജീദ് റഹ്മാൻ കുഞ്ഞിപ്പ അനുസ്മരണ യോഗവും പ്രാർത്ഥനാ സദസ്സും ഓൺലൈൻ വഴി നടത്തി
സിപി ശിഹാബ് സ്വാഗതം പറഞ്ഞ് തുടങ്ങിയ അനുസ്മരണ ചടങ്ങ് പ്രസിഡണ്ട് കെ.ടി. ഖദീം നിയന്ത്രിച്ചു പ്രാർത്ഥനക്ക് മുസ്ലിം ലീഗ് ശാഖാ പ്രസിഡണ്ട് പാലക്കൽ മുഹമ്മദ് സാഹിബ് നേതൃത്വം നൽകി ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ്യു സി രാമൻ ഉദ്ഘാടനം ചെയ്തു
അറബിക് അധ്യാപകരെ സൃഷ്ടിച്ചതും സംരക്ഷിച്ചതും മുസ്ലിം ലീഗാണന്നുംമജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നീ മൂന്ന് ചെറുപ്പക്കാരെ ജീവൻ നൽകിയാണ് ലീഗ് ഇക്കാര്യം നേടിയെടുത്തതന്നും യു സി രാമൻEx MLA പറഞ്ഞു
അരികു വൽക്കരിക്കപ്പെട്ട ജനതക്കൊപ്പമാണെന്നും മുസ്ലിം ലീഗ്.
കീഴാള ജനതക്കൊപ്പമാണെന്ന് വീമ്പു പറയുന്ന CPM ൻ്റെ PB യിൽ ഇന്നുവരെ ഇവർക്ക് പ്രവേശാനുമതി പോലും നൽകിയിട്ടില്ലന്ന് യു.സി. ചൂണ്ടി കാട്ടി
അംബേദ്കർക്ക് ഭരണഘടനാ ശിൽപിയാവാൻ കഴിഞ്ഞത് കൽ കൽക്കത്തയിൽ കൊണ്ടുപോയി മുസ്ലീം ലീഗു പാർലമെൻറിലേക്കു ജയിപ്പിച്ചത് കൊണ്ട് മാത്രമാണന്നും അദേഹം പറഞ്ഞു
പഞ്ചായത്ത് മെംബർ എം ബാബുമോൻ ,കുന്ദമംഗലം മണ്ഡലം യൂത്ത് ലീഗ് ഉപാധ്യക്ഷൻ അഡ്വക്കറ്റ് ടിപി ജുനൈദ്, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെകെ ഷമീൽ, കെഎംസിസി അധ്യക്ഷൻ കെ കെ അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.. ശാഖ യൂത്ത് ലീഗ് ജോയിൻ സെക്രട്ടറി പി കെ മുനീർ നന്ദിയും പറഞ്ഞു