കുന്ദമംഗലം:[കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തു ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കുന്നമംഗലം പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി വാർഡുകളിലെ അർഹരായ കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകളും ധനസഹായ വിതരണവും കിടപ്പിലായ രോഗികൾക്ക് മരുന്നുവിതരണവും നടത്തി പഞ്ചായത്ത് വനിതാ ലീഗ് നിരീക്ഷകൻ മൊയ്തീൻ കോയ കണിയാറക്കൽ ഉദ്ഘാടനം ചെയ്തു പ്രസിഡണ്ട്. പി കൗലത്ത് അധ്യക്ഷത വഹിച്ചു സെക്രട്ടറി. യു. സി. ബുഷ്റ ട്രഷറർ ശഹർ ബാൻ ഗഫൂർ എന്നിവർ നേതൃത്വം നൽകി പ്രവർത്തകർ വീടുകളിൽ സഹായങ്ങൾ എത്തിച്ചു കൊടുത്തു