കുന്ദമംഗലം: കോവിഡ് 19 ലോക്ഡൗൺ ദുരിതത്തിനിടയിലും നാട്ടിലെ നിർധനരായ ആളുകൾക്ക് റമദാൻ കിറ്റ് നൽകി പ്രവാസിയായകാരന്തൂർ സ്വദേശി മുസ്തഫ വ്യത്യസ്ഥനാകുകയാണ് വർഷങ്ങളായി ജിദ്ധയിൽ ജോലി ചെയ്യുന്ന കാരന്തൂർ ചേരിഞ്ചാൽ ചാനത്ത് താഴത്ത് മുസ്തഫയാണ് തൻ്റെ ആഗ്രഹം നാട്ടിലെ പൊതുപ്രവർത്തകരായ അഡ്വ: ഷെമീർ കുന്ദമംഗലത്തെയും അസീസ് ചേരിഞ്ചാലിനെയും വിളിച്ച് പറയുകയും അതിന് ആവശ്യമായ തുകയും അയച്ചു നൽകിയത്
കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ 15, 19 വാർഡിലെ വിവിധ ഭാഗങ്ങളിൽ പ്രവാസിയുടെ സ്നേഹ റംസാൻ കിറ്റ് വിതരണം ചെയ്തു. കോവിഡ് പ്രയാസം കൊണ്ട് ജനങ്ങളും, നാടും ബുദ്ധിമുട്ടുമ്പോൾ വലിയ തോതിലുള്ള ആശ്വാസമായി പ്രദേശത്തുകാർക്ക് മുസ്തഫയുടെ കിറ്റു വിതരണത്തിന് മകൾ അശ്മില തുടക്കം കുറിച്ചു… മുസ്തഫ. പരേതരായ മുസ്ലീം ലീഗ് നേതാവ് സി.ടി മൊയ്തീൻ ഹാജിയുടെയും, മറിയയുടെയും മകനാണ്