കുന്നമംഗലം : വിദേശത്ത് കുടുങ്ങിയ പ്രവാസികളെ രാജ്യത്ത് തിരികെ എത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തി വെൽഫെയർ പാർട്ടി പ്രവർത്തകർ വീട്ടകങ്ങളെ സമര കേന്ദ്രമാക്കി.
സമര ഭവനം എന്ന പേരിൽ സംസ്ഥാന വ്യാപകമായി വീടുകളിരിന്നു പ്ലക്കാർഡ് ഏന്തിയും, മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു. കുന്നമംഗലം മണ്ഡലം തല ഉദ്ഘാടനം വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത് സ്വന്തം വീട്ടിൽ സമര ഭവനം തീർത്ത് ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറി മുസ്ലിഹ് പെരിങ്ങോളം, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ടി.പി. ഷാഹുൽ ഹമീദ്, സി. അബ്ദുറഹ്മാൻ, ഇ.സി. അബ്ദുൽ റസാഖ്, അഷ്റഫ് മാസ്റ്റർ, ഇ.പി. ഉമർ, എൻ.കെ. ഹുസ്സൈൻ, ഇ.പി. ലിയഖത്ത് അലി, അഷ്റഫ് വെള്ളിപറമ്പ്, സിറാജുദ്ദീൻ ഇബ്നുഹംസ തുടങ്ങി നിരവധി പേർ സമര ഭവനങ്ങൾക്ക് നേതൃത്വം നൽകി.