കുന്ദമംഗലം: ദേശീയപാതയോരത്ത് കാരന്തൂരിലെസ്വകാര്യ ഹോട്ടലിലെ ബാർ ജില്ലാ അധികൃതർ ഇടപെട്ട് അടപ്പിച്ചതായി വിവരം ലഭിച്ചു ലെസ്സൻസ് പുതുക്കുന്നതുമായ വിഷയവുമായി ബന്ധപെട്ടാണ് അടച്ചതെന്ന് ഹോട്ടൽ മേനേജ്മെന്റ് പറയുന്നുണ്ടെങ്കിലും തൊട്ടടുത്ത ഉന്നത വിദ്യഭ്യാസ കേന്ദ്രത്തിലെ വിദ്യാർത്ഥികൾ കയിച്ച മദ്യത്തിൽ വ്യാജനാണോ എന്ന സംശയത്തിൽ ഇവർ നൽകിയ വിവരത്തെ തുടർന്നാണ് അടപ്പിച്ചെതെന്നും പറയപെടുന്നു കുന്ദമംഗലം പോലീസിനും എക്സൈസ് കേന്ദ്രത്തിനും ബാർ അടച്ചതിന്റെ കാരണം അറിയില്ല എന്ന മറുപടിയാണ് ലഭിച്ചത് ഹോട്ടൽ മേനേജ്മെന്റിന് ഉന്നതരുമായുള്ള സ്വധീനമാണ് മറുപടി പറയണ്ടവർ മൗനം പാലിക്കുന്നത് ഇവർക്ക് ഒത്താശ ചെയ്തു നൽകുന്ന ചില ജനപ്രതിനിധികൾക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത് ഇവരുടെ നേതൃത്വത്തിൽ വൻ തുക കൈക്കൂലി നൽകി ബാർ പുനസ്ഥാപിക്കാനുള്ള നീക്കം അണിറയിൽ നടക്കുന്നതായാണ് വിവരം