കുന്ദമംഗലം: ഗവ.കരാറുകാരുടെ സംയുക്ത സമരസമിതി നടത്തുന്ന ടെണ്ടർ ബഹിഷ്കരണ സമരത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സമരം ഒത്തുതീർപ്പാക്കുവാൻ തയ്യാറാവാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. കുന്ദമംഗലം മേഖലയിൽ കെ.ജി.സി.എഫ് സംസ്ഥാന വൈസ്പ്രസിഡന്റ് പി. നാഗരത്നൻ ഉദ്ഘാടനം ചെയ്തു. എം.സി സൈനുദ്ദീ അദ്ധ്യക്ഷത വഹിച്ചു. സഹദേവൻ, ഇ.ടി.അജീഷ് ,നാസർ മാവൂർ ,പി.രവീന്ദ്രൻ, സുബ്രമണ്യൻ കുന്ദമംഗലം എന്നിവർ പ്രസംഗിച്ചു