കുന്ദമംഗലം:പൗരത്വ ഭേദഗതി നിയമത്തിനെതിരെ മേഖല മഹല്ല് കോഡിനേഷൻ കമ്മറ്റി ഈ മാസം 25 ന് വൈകുന്നേരം നാല് മുതൽ രാത്രി പത്ത് വരെ കുന്ദമംഗലത്ത് സിറ്റിസൺസ് അസംബ്ലി നടത്തും, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ.മുക്കം ഉമർ ഫൈസി , പി.ടി എ റഹീം എം എൽ എ, സി മോയിൻകുട്ടി, പി മോഹനൻ മാസ്റ്റർ., അഡ്വ: പി എം നിയാസ്, പി.കെ ഫിറോസ്, ടി.വി ബാലൻ യു.സി രാമൻ, സി.പി കുഞ്ഞിമുഹമ്മദ് തുടങ്ങി വിവിധ കക്ഷി നേതാക്കൾ പങ്കെടുക്കും, പരിപാടിയുടെ നടത്തിപ്പിന് 101 അംഗ സ്വാഗത സംഘം രൂപവത്ക്കരിച്ചു. ഇതോടനുബന്ധിച്ച് ചേർന്ന യോഗം ബീരാൻ ഹാജി കാരന്തൂർ ഉദ് ഘാടനം ചെയ്തു . സൈനുദ്ധീൻ നിസാമി കുന്ദമംഗലം അധ്യക്ഷത വഹിച്ചു .എം കെ സഫീർ , എ അലവി, സി അബ്ദുൽ ഗഫൂർ, മുഹമ്മദ് മാസ്റ്റർ തടത്തിൽ, ഉമർ നവാസ്, അഷ്റഫ് കാരന്തൂർ, പി അബു ഹാജി, ഹംസ ഹാജി പെരിങ്ങൊളം,, ഖാദർ ഹാജി, അബൂബക്കർ ഹാജി പ്രസംഗിച്ചു,.