കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണ പദ്ധതി സെമിനാർ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവൻ ഉദ്ഘാടനം ചെയ്തു വൈ: പ്രസിഡണ്ട് കെ.പി.കോയ അധ്യക്ഷത വഹിച്ചു.ആസിഫ റഷീദ്, ടി.കെ.ഹിതേഷ് കുമാർ, അസ് ബിജ, പി.പവിത്രൻ, എം.വി ബൈജു, ബാബു നെല്ലൂളി, ഒ.ഉസ്സയിൻ,ഭക്തോത്തമൻ ,തുടങ്ങിയവർ സംസാരിച്ചു.പഞ്ചായത്ത് സിക്രട്ടറി കെ.വി.എംനവാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്തിന്റെ അതിരു ടുന്ന പുനൂർ പുഴ ചെറുപുഴ എന്നിവ കരകവിഞ്ഞ് ഒഴുകിയത് മൂലം മുൻവർഷങ്ങളിലെ പ്രളയങ്ങളിൽ ഉണ്ടായ പ്രയാസങ്ങൾ വിലയിരുത്തി അത് പരിഹരിക്കാൻ ആവശ്യമായ നിർദേശങ്ങളും ദുരന്ത സാധ്യതാ പഠനം നടത്തുന്നതിനും സർവ്വേ നടത്തുന്നതിനും തീരുമാനിച്ചു.