പുതുപ്പാടി:. കോഴിക്കോട് നിന്നും ആംബുലൻസിനു എമർജൻസി വിളിച്ച പ്രകാരം രോഗിയെ എടുക്കാൻ പോകുന്ന വഴി ആംബുലൻസിനു ഈങ്ങാപ്പുഴയിൽ വെച്ചു NL.01.B.1671 നമ്പർ ടൂറിസ്റ്റ് ബസ്സ് സൈഡ് കൊടുക്കാതിരിക്കുകയും ഇത് ചോദ്യം ചെയ്തപ്പോൾ ബസിന്റെ ഡ്രൈവറും ക്ലീനറും ചേർന്ന് ആംബുലൻസ് ഡ്രൈവറെ വളരെ ക്രൂരമായി മർദിച്ചു പരിക്കേല്പിക്കുകയും ചെയ്തു. കോഴിക്കോട് മെഡി:കോളേജ് സഹായി ആമ്പുലൻസ് ഡ്രൈവർ സിറാജിനെയാണ് മർദ്ദിച്ചത് . നാട്ടുകാർ ബസ്സ് തടഞ്ഞു നിർത്തി പോലീസിനെ വിളിച്ച് ഏൽപ്പിക്കുകയായിരുന്നു . സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ ആംബുലൻസ് ഡ്രൈവറെ അക്രമിക്കന്ന ദൃശ്യങ്ങൾ വളരെ വ്യക്തമാണ്. ഗുരുതരമായി പരിക്കേറ്റ ആമ്പുലൻസ് ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം