കുന്ദമംഗലം . ഭരണഘടനക്ക് കാവലിരിക്കുന്നു” എന്ന ശീർഷകത്തിൽ എസ് എസ് എഫ് സംസ്ഥാന ഘടകത്തിന്റെ നിർദ്ദേശ പ്രകാരം കേരളത്തിലുടനീളം നടത്തപ്പെടുന്ന സമര സംഗമത്തിന്റെ ഭാഗമായി എസ് എസ് എഫ് താത്തൂർ സെക്ടർ കമ്മറ്റി സമരപന്തൽ സംഘടിപ്പിച്ചുസയ്യിദ് നസീബ് തങ്ങൾ കൂളിമാട് അദ്ധ്യക്ഷത വഹിച്ചു.ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രമേഷൻ വെള്ളന്നൂർ ഉദ്ഘാടനം ചെയ്തു.റഹീം ലത്തീഫി മുഖ്യ പ്രഭാഷണം നടത്തി, മുസ്ലിം ലീഗ്ജില്ലാ വൈസ് പ്രസിഡൻ്റ് കെ.എ ഖാദർ, രാധാ കൃഷ്ണൻ(എൽ ഡി എഫ്), വിശ്വൻ വെള്ളലശ്ശേരി( കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി), മിദ്ലാജ് അഹ്ദൽ നഗർ ,ശരീഫ് സഖാഫി താത്തൂർ, മൂസകുട്ടി ഹാജി വെള്ളലശ്ശേരി എന്നിവർ പ്രസംഗിച്ചു . സുഹൈൽ സഖാഫി ഭരണഘടന വായന നടത്തി. ജുനൈദ് അരയങ്കോട്, സ്വാലിഹ് കൂളിമാട്, മുബഷിർ സിറാജ് എന്നിവർ സമര പാട്ട് ആലപിച്ചു. റാഷിദ് മുസ്ലിയാർ താത്തൂർ കുറ്റപത്ര വായന നടത്തി.ബിഷാറത്തുറഹ്മാൻ കൂളിമാട് സ്വാഗതവും ഫഹദ് കൂളിമാട് നന്ദിയും പറഞ്ഞു.