കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളം സന്ദര്‍ശിക്കുന്ന ജനുവരി 15ന് പ്രതിഷേധ മതില് തീര്‍ക്കാന്‍ മുസ്ലിം യൂത്ത് ലീഗ്. വെസ്റ്റ്ഹില്‍ ഹെലിപാഡ് മുതല്‍ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വരെ 35 കിലോമീറ്റര്‍ ദൂരം കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ അരലക്ഷം പ്രവര്‍ത്തകരെ അണിനിരത്താനാണ് തീരുമാനം. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ റോഡിന് ഇരുവശവും ബ്ലാക് വാളില്‍ പങ്കാളികളാകും. ബ്ലാക്ക് വാളിന് മുന്നോടിയായി സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12ന് 1893ല്‍ ചിക്കാഗോയില്‍ സ്വാമി വിവേകാനന്ദന് നടത്തിയ പ്രസംഗം പ്രിന്റ് ചെയ്ത് ബസ്സ്സ്റ്റാന്റുകളും കവലകളും കേന്ദ്രീകരിച്ച് വിതരണം ചെയ്യും. പൗരത്വനിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഏറ്റവും വലിയ സമരവും കൂടിയാകും ഇത്.