കുന്ദമംഗലം:കേന്ദ്ര ഗവൺമെന്റ് രാജ്യത്ത് കൊണ്ട് വന്ന പൗരന്മാരെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് പിലാശ്ശേരിയിലെയും.കളരിക്കണ്ടിയിലെയും ജാതി, മത, കക്ഷി, രാഷ്ട്രീയത്തിന് അധീതമായി ബഹുജന പ്രതിഷേധ റാലി സംഘടിപ്പിച്ചു. കളരിക്കണ്ടിയിൽ നിന്ന് ആരംഭിച്ച് പിലാശ്ശേരി പാറമ്മലിൽ സമാപിച്ചു.നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പ്രകടനത്തിന് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പുറായിൽ മമ്മിക്കോയ(മുസ്ലീംലീഗ്), ഷൗക്കത്തലി പി (കോൺഗ്രസ്സ്), ടി.കെ വിജയൻ(സിപിഐഎം), സുബ്രമണ്യൻ വെസ്റ്റ് പിലാശ്ശേരി(സിപിഐ),രാജൻ മാമ്പറ്റച്ചാലിൽ(ജനതാദൾ) എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് കളരികണ്ടിയിൽ നിന്നും പിലാശ്ശേരിക്ക് നടത്തിയ ബഹുജന പ്രതിഷേധറാലി